ഒൺടാറിയോ: ഗ൪ജിക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തിനു മീതെ ഉരുക്കുകയറിൽ നടന്ന് അമേരിക്കൻ സാഹസികൻ നിക് വാലെൻഡെ ചരിത്രംകുറിച്ചു.
നയാഗ്ര ജലപാതം കയറിൽ താണ്ടുന്ന ആദ്യ വ്യക്തിയാണ് വാലെൻഡെ. അമേരിക്കയെയും കാനഡയെയും അതി൪ത്തിക്കിരുപുറവുമായി വിഭജിക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തിനു മീതെ സദാ നിലനിൽക്കുന്ന മൂടൽമഞ്ഞിനെയും നുരകളെയും ശക്തമായ കാറ്റിനെയും വെല്ലുവിളിച്ചാണ് ഈ 33കാരൻ തൻെറ സാഹസിക സഞ്ചാരം സാക്ഷാത്കരിച്ചത്. വെള്ളച്ചാട്ടത്തിൻെറ ഇരു വശങ്ങളിലുമായി ആയിരക്കണക്കിനാളുകൾ ഈ സാഹസികയാത്ര വീക്ഷിക്കാനത്തെിയിരുന്നു. 1800 അടി ദൈ൪ഘ്യമുള്ള ഇരുമ്പുവടത്തിൽ അരമണിക്കൂ൪കൊണ്ടാണ് വാലെൻഡെ ദൗത്യം പൂ൪ത്തീകരിച്ചത്.
ഞാണിന്മേൽകളിയിലും സ൪ക്കസിലും വിസ്മയകരമായ പ്രകടനങ്ങൾ നടത്തി പേരെടുത്ത കുടുംബത്തിലെ അംഗമാണ് ഈ യുവാവ്.
അമേരിക്കൻ ടെലിവിഷൻ ചാനലായ എ.ബി.സി ചാനലാണ് ദൗത്യം സ്പോൺസ൪ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.