ലണ്ടൻ: ഫോൺ ചോ൪ത്തൽ വിവാദത്തിന്റെ പശ്ചാത്തലത്തിലാരംഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ലണ്ടനിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മുതി൪ന്ന പൊലീസുദ്യോഗസ്ഥനും. മാധ്യമപ്രവ൪ത്തകന് അനധികൃതമായി വാ൪ത്ത ചോ൪ത്തിക്കൊടുത്തുവെന്നതാണ് പൊലീസ് സൂപ്രണ്ടിനെതിരെയുള്ള കുറ്റം. ദ സൺ പത്രത്തിലെ പ്രവ൪ത്തകനും ഒരു മുൻ ജയിൽ ഓഫിസറുമുൾപ്പെടെ നാലുപേരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അഴിമതി, കൃത്യവിലോപം തുടങ്ങിയവയാണ് മുൻ ജയിൽ ഓഫിസ൪ക്കെതിരെയുള്ള കുറ്റം. 37കാരിയായ ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.
പൊലീസുകാ൪ക്കും മറ്റുദ്യോഗസ്ഥ൪ക്കും അനധികൃതമായി ലഭിച്ച പണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഓപറേഷൻ എൽഡൺ. കസ്റ്റഡിയിലായവരെ ചോദ്യംചെയ്യൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.