വാഴ്സോ: പോളിഷ് അധികൃത൪ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. ബദ്ധവൈരികളായ റഷ്യയും പോളണ്ടും തമ്മിലുള്ള മത്സരത്തിന് മുമ്പ് തെരുവിൽ ആരാധക൪ ഏറ്റുമുട്ടി. നിയമപാലക൪ക്ക് നേരെ തിരിഞ്ഞ ഇവരെ പിരിച്ചുവിടാൻ പൊലീസിന്റെ വക കണ്ണീ൪വാതക പ്രയോഗം. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പേ൪ അറസ്റ്റിലായിട്ടുണ്ട്.
വാഴ്സോയിലെ മത്സരവേദിയായ നാഷനൽ സ്റ്റേഡിയത്തിലേക്ക് മുൻകൂട്ടി തീരുമാനിച്ച പ്രകാരം ആയിരക്കണക്കിന് റഷ്യൻ ആരാധക൪ പ്രകടനമായെത്തിയതാണ് സംഘട്ടനത്തിൽ കലാശിച്ചത്. പോളണ്ടുകാ൪ ഇവ൪ക്ക് നേരെ തിരിഞ്ഞതോടെ അടിപിടിയായി. തടസ്സം പിടിക്കാൻ ചെന്ന പൊലീസുകാരെ അക്രമികൾ കല്ലും ബോട്ടിലും പടക്കവും ഉപയോഗിച്ച് നേരിട്ടു. കണ്ണീ൪ വാതകവും റബ്ബ൪ ബുള്ളറ്റും ഉപയോഗിച്ചാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.സംഭവത്തിൽ പൊലീസുകാരടക്കം നിരവധി പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു ടീമിന്റെയും ആരാധക൪ അറസ്റ്റിലായവരിൽപ്പെടും. സ്ഥലത്ത് 6000ത്തിലധികം പൊലീസുകാരെ വിന്യസിച്ചിരുന്നു. അക്രമത്തെ യുവേഫ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.