ശ്രീശാന്ത് വീണ്ടും വിവാദത്തില്‍

ന്യൂദൽഹി: ഇന്ത്യയുടെ മലയാളി പേസ് ബൗള൪ എസ്.ശ്രീശാന്ത് വീണ്ടും വിവാദത്തിൽ. ബുധനാഴ്ച ബംഗളൂരുവിൽനിന്ന് ദൽഹിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികരോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. ഇതുമൂലം വിമാനം വൈകി. എമ൪ജൻസി വാതിലിനു സമീപത്തെ സീറ്റ് മാറാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീശാന്ത് അതിന് വിസമ്മതിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തത്രെ. എന്നാൽ, ആരോപണങ്ങൾ താരം നിഷേധിച്ചു.
എസ്2 4234 എന്ന വിമാനത്തിലാണ് സംഭവം. 29 എ സീറ്റാണ് ശ്രീശാന്തിന് അനുവദിച്ചിരുന്നത്. താരത്തിന് കളിക്കളത്തിൽനിന്നേറ്റ പരിക്ക് ശ്രദ്ധയിൽപ്പെട്ട സഹയാത്രിക൪ സീറ്റ് മാറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ശ്രീ ഇതിന് കൂട്ടാക്കിയില്ലെന്നും കുട്ടികളെപ്പോലെ പെരുമാറിയെന്നും വിമാനത്തിലുണ്ടായിരുന്നവ൪ പറയുന്നു. വിമാനത്താവള അധികൃത൪ ഇടപെട്ടെങ്കിലും അദ്ദേഹം കടുംപിടുത്തം തുട൪ന്നു. ഇക്കാരണത്താൽ 15 മിനിറ്റ് വൈകിയാണ് വിമാനം പറന്നുയ൪ന്നതെന്നും അവ൪ ആരോപിച്ചു.അതേസമയം,  സീറ്റ് ഒഴിഞ്ഞ് കൊടുക്കാതിരുന്നതിനെ ശ്രീശാന്ത് ന്യായീകരിച്ചു. തനിക്ക് അനുവദിച്ച സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമില്ല. എന്നാൽ, ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ല. സാധാരണ സംഭാഷണം മാത്രമാണ് നടന്നതെന്നും നിശ്ചയിച്ചതിലും അഞ്ചു മിനിറ്റ് നേരത്തെ വിമാനം ദൽഹിയിലിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഗ്രൗണ്ടിൽ നിരവധി തവണ പെരുമാറ്റ ദൂഷ്യ ആരോപണത്തിന് വിധേയനായിട്ടുണ്ട് ശ്രീ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.