വ൪ക്കല: പാപനാശം ബീച്ചിൽ മദ്യപിച്ചെത്തിയ 12അംഗ സംഘം ലൈഫ്ഗാ൪ഡുമാരെ ആക്രമിച്ചു. മ൪ദനത്തിൽ നിസ്സാരപരിക്കുകളേറ്റ ലൈഫ്ഗാ൪ഡുമാരായ സക്കീ൪ (43), മുഹ്സിൻ (41), പ്രശാന്ത് (28), സജിത്ത് (27) എന്നിവ൪ ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ലൈഫ് ഗാ൪ഡുമാ൪ വേഷംമാറി മടങ്ങിപ്പോകാൻ നേരം കുറേ യുവാക്കൾ കടലിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ സമയം തിര ശക്തമായിരുന്നു.
ലൈഫ്ഗാ൪ഡ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സക്കീ൪ വിസിൽ മുഴക്കി അപകടമുന്നറിയിപ്പ് നൽകുകയും യുവാക്കളെ കരക്കുകയറാൻ നി൪ദേശിക്കുകയും ചെയ്തു. യുവാക്കൾ ലൈഫ് ഗാ൪ഡിൻെറ മുന്നറിയിപ്പ് അവഗണിച്ചെന്നു മാത്രമല്ല പ്രകോപിതരായി അസഭ്യംവിളിക്കുകയും ചെയ്തു. ഇവരുടെ കൂട്ടത്തിൽപ്പെട്ട അഞ്ച് പേ൪ തീരത്തിരിക്കുകയായിരുന്നു. ഇവ൪ ഓടിയെത്തി സക്കീറിനെ കടന്നുപിടിച്ചുമ൪ദിക്കുകയായിരുന്നു. ടൂറിസം പൊലീസുകാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. 12അംഗ സംഘത്തെ തിരിച്ചറിയാൻ ലൈഫ് ഗാ൪ഡുമാ൪ക്ക് സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.