വാഷിങ്ടൺ: അമേരിക്കയുടെ 19ാമത്തെ ആസ്ഥാനകവിയായി നടാഷ ട്രെത്വി നിയമിതയായി. അറ്റ്ലാന്റയിലെ എമോറി സ൪വകലാശാലയിൽ പ്രഫസറായി സേവനം ചെയ്തുവരുകയാണ് ഈ 46കാരി.
ആസ്ഥാനകവി പദവിയിൽ നിയമിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോഡും നടാഷ സ്വന്തമാക്കിയിരിക്കുകയാണ്.
അടുത്ത സെപ്റ്റംബറോടെ ചുമതലയേൽക്കുന്ന ഇവ൪ ദേശീയ പത്രങ്ങളിൽ കവിതകൾ രചിക്കും. അടുത്തവ൪ഷം പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുമ്പോൾ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകൾ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകൾ രചിച്ച നടാഷയുടെ 'ദ നാറ്റീവ് ഗാ൪ഡ്' എന്ന കാവ്യസമാഹാരം 2007ൽ പുലിറ്റ്സ൪ അവാ൪ഡ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.