ചക്രം ഊരിപ്പോയി; വിമാനദുരന്തം ഒഴിവായത് തലനാരിഴക്ക്

ഗുവാഹതി: പറന്നുയരുന്നതിനിടെ മുൻ ചക്രങ്ങളിലൊന്ന് ഊരിപ്പോയ എയ൪ ഇന്ത്യ വിമാനം ഗുവാഹതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ദുരന്തത്തിൽനിന്ന് തലനാരിഴക്ക് യാത്രികരെ രക്ഷപ്പെടുത്തിയ വനിതാ പൈലറ്റ് ക്യാപ്റ്റൻ ഊ൪മിളയെയും സഹപൈലറ്റ് യാഷുവിനെയും അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് അഭിനന്ദിച്ചു. 48 യാത്രികരും നാലു ജീവനക്കാരുമായി സിൽച൪ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ പറന്നുയ൪ന്ന സിൽച൪ -ഗുവാഹതി വിമാനമാണ് പൈലറ്റിന്റെ സാമ൪ഥ്യത്താൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. അടിയന്തരമായി നിലത്തിറക്കിയിട്ടും ആ൪ക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.