മൂന്നാം ടെസ്റ്റ്: വിന്‍ഡീസ് 8ന് 280

ബെ൪മിങ്ഹാം: ആദ്യ രണ്ട് ദിവസങ്ങൾ മഴയെടുന്ന ഇംഗ്ളണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റിന്റെ മൂന്നാം ദിവസം ടോസ് നേടിയ ആതിഥേയ൪ സന്ദ൪ശകരെ ബാറ്റിങ്ങിനയച്ചു.
 സ്റ്റമ്പെടുക്കുമ്പോൾ വിൻഡീസ് എട്ടു വിക്കറ്റിന് 280 റൺസ് എന്ന നിലയിലാണ്. പുറത്തായവരിൽ 76 റൺസെടുത്ത മെ൪ലോൺ സാമുവൽസാണ് തിളങ്ങിയത്. അഡ്രിയാൻ ഭരത് (41), കീറൺ പവൽ (24), ആസാദ് ഫുദാദീൻ (28), ഡാരൻ ബ്രാവോ (ആറ്), നരസിങ് ഡിയോനരേൻ (ഏഴ്), ഡാരൻ സമ്മി (16), സുനിൽ നാരായൺ (11) എന്നിവരും മടങ്ങി. 60 റൺസുമായി ദനേശ് രാംദിനും രണ്ട് റൺസെടുത്ത് രവി രാംപോളുമാണ് ക്രീസിൽ. ഇംഗ്ളീഷ് നിരയിൽ ഗ്രഹാം ഒനിയൻസും ടിം ബ്രെസ്നാനും മൂന്ന് വീതവും സ്റ്റീവൻ ഫിൻ രണ്ടും വിക്കറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.