'സദാചാര പൊലീസിനു പിന്നില്‍ മതമൗലികവാദം'

ന്യൂദൽഹി: സദാചാര പൊലീസ് ചമഞ്ഞ് ആളുകൾ നിയമം കൈയിലെടുക്കുന്ന പ്രവണതക്കു പിന്നിൽ മതമൗലികവാദികളാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് ബി. കോശി പറഞ്ഞു. ദൽഹിയിൽ മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സദാചാര പൊലീസിന്റെ ഇടപെടൽ അപകടകരമായി മാറുകയാണ്. ഇത്തരം കേസുകളിൽ പൊലീസ് ക൪ശന നടപടി സ്വീകരിക്കണം.
അല്ലാാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമീഷൻ  ഇടപെടും. ടി.പി. ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ നടപടി വേണം. പൊലീസ് അന്വേഷണം നടക്കുന്ന കേസുകളിൽ മനുഷ്യാവകാശ കമീഷന് ഇടപെടാൻ നിയമപരമായി സാധിക്കില്ല. കമീഷന്റെ അധികാരപരിധി പരിമിതമാണ്. പൊലീസ് അന്വേഷണത്തിൽ പരാതിയുമായി ബന്ധപ്പെട്ടവ൪ സമീപിച്ചാൽ അക്കാര്യം കമീഷൻ പരിശോധിക്കും. തെരുവുകച്ചവടക്കാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതു സംബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുക്കുന്നതിനാണ് കോശി ദൽഹിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.