പാക് ആഭ്യന്തര മന്ത്രിയുടെ സെനറ്റ് അംഗത്വം സസ്പെന്‍ഡ് ചെയ്തു

ഇസ്ലാമാബാദ്: പാകിസ്താൻ ആഭ്യന്തര മന്ത്രി റഹ്മാൻ മാലികിൻെറ സെനറ്റ് അംഗത്വം പാക് സുപ്രീം കാടതി സസ്പെൻഡ് ചെയ്തു. റഹ്മാൻ മാലിക് ഇരട്ട പൗരത്വം വഹിക്കുന്നുവെന്ന കണ്ടെത്തലിനെ തുട൪ന്നാണ് സുപ്രീംകോടതി നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാ൪ ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. റഹ്മാൻ മാലികിന് ബ്രിട്ടൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പൗരത്വമാണുള്ളത്. ബ്രിട്ടൻ പൗരത്വം ഉപേക്ഷിച്ചെന്ന് റഹ്മാൻ മാലിക് പറഞ്ഞെങ്കിലും മതിയായ രേഖകൾ സമ൪പ്പിക്കാൻ അദ്ദേഹത്തിനായില്ല. ഇരട്ട പൗരത്വത്തിൻെറ പേരിൽ പി.പി.പി പാ൪ട്ടി അംഗവും പാ൪ലമെൻറ് അംഗവുമായ ഫറഹ്നാസ് ഇസ്പഹാനിയുടെ ദേശീയ  അസംബ്ളി അംഗത്വം സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.