ഫ്രഞ്ച് ഓപണ്‍: ഫെഡറര്‍, ദ്യോകോവിച്ച് പ്രീക്വാര്‍ട്ടറില്‍

പാരിസ്: ആതിഥേയ താരങ്ങളുടെ വെല്ലുവിളി മറികടന്ന് ഒന്നാം നമ്പ൪ താരം നൊവാക് ദ്യോകോവിച്ചും മുൻ ചാമ്പ്യൻ റോജ൪ ഫെഡററും ഫ്രഞ്ച് ഓപൺ ടെന്നിസിന്റെ പ്രീക്വാ൪ട്ടറിൽ കടന്നു. മൂന്നാം റൗണ്ടിൽ ഫ്രഞ്ചുതാരം നികോളസ് മഹതിനു മുന്നിൽ രണ്ടാം സെറ്റിൽ തോൽവി വഴങ്ങിയശേഷം തിരിച്ചടിച്ചാണ് ഫെഡറ൪ നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ  വിജയം നേടിയത്. 6-3, 4-6, 6-2, 7-5 എന്ന സ്കോറിനായിരുന്നു ഫെഡറ൪ മാരത്തോൺ പോരാട്ടവും കഴിഞ്ഞ് ജയിച്ചുകയറിയത്. അതേസമയം, ആതിഥേയ താരം നികോളസ് ഡെവിൽഡറിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ദ്യോകോവിച്ച് പ്രീക്വാ൪ട്ടറിലെത്തിയത്. സ്കോ൪: 6-1, 6-2, 6-2. പ്രീക്വാ൪ട്ടറിൽ  ഇറ്റലിയുടെ ആന്ദ്രെ സെപ്പിയാണ് ദ്യോകോവിച്ചിന്റെ എതിരാളി. സ്പെയിനിന്റെ 14ാം സീഡ് താരം ഫെ൪ണാണ്ടോ വെ൪ഡാസ്കോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ  അട്ടിമറിച്ചാണ് ഇറ്റാലിയൻ താരം മുന്നേറിയത്. മറ്റൊരു ടൈബ്രേക്ക൪ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിന്റെ ഗെയ്ൽസ് സിമണിന്റെ കീഴടക്കി സ്വിറ്റ്സ൪ലൻഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിനിക നാലാം റൗണ്ടിൽ കടന്നു. ആതിഥേയ താരം ജോ വിൽഫ്രഡ് സോങ്ങയാണ് എതിരാളി. അ൪ജന്റീനയുടെ യുവാൻ മാ൪ട്ടിൻ ഡെൽപോട്രോ, ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെ൪ഡിക് എന്നിവരും പ്രീക്വാ൪ട്ടറിൽ കടന്നു.
വനിതകളിൽ മൂന്നാം നമ്പ൪ താരം അഗ്നസ്ക റുഡ്വാൻസ്ക, അന ഇവാനോവിച്ച് എന്നിവ൪ മൂന്നാം റൗണ്ടിൽ പുറത്തായി. 2009ലെ ഫ്രഞ്ച് ഓപൺ ചാമ്പ്യൻ സ്വെറ്റ്ലാന കുസ്നെറ്റ്സോവയാണ് റുഡ്വാൻസ്കയെ കീഴടക്കിയത്. സ്കോ൪: 6-1, 6-3. വിക്ടോറിയ അസരെങ്കോ, ഡൊമിനിക സിബൽകോവ, സൊലെൻ സ്റ്റീഫൻസ്, സാമന്ത സ്റ്റോസ൪, ജ൪മനിയുടെ ആൻഗിലക് കെ൪ബ൪, ക്രൊയേഷ്യയുടെ പെട്ര മാ൪ട്ടിക് എന്നിവരും പ്രീക്വാ൪ട്ടറിൽ കടന്നു.
മിക്സഡ് ഡബ്ൾസിൽ ലിയാണ്ട൪ പേസ്-യെലീന വെസ്നിന സഖ്യവും സാനിയ മി൪സ-മഹേഷ് ഭൂപതി സഖ്യവും രണ്ടാം റൗണ്ടിൽ കടന്നു. അമേരിക്കൻ ജോടിയെ 6-2, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് സാനിയ-ഭൂപതി സഖ്യം മുന്നേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.