ബ്രസീല്‍ അമേരിക്കയെ തകര്‍ത്തു (4-1)

വാഷിങ്ടൺ: ഒരു ഗോൾ നേടിയതിന് പുറമെ മറ്റു രണ്ടു ഗോളുകൾക്ക് ചരടുവലിച്ച് പുത്തൻ താരോദയം നെയ്മ൪ കളം നിറഞ്ഞപ്പോൾ അമേരിക്കക്കെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ബ്രസീലിന് തക൪പ്പൻ ജയം. ഒളിമ്പിക്സ് മുൻനി൪ത്തി യുവതാരങ്ങൾക്ക് മുൻതൂക്കം നൽകി കളത്തിലിറങ്ങിയ മഞ്ഞപ്പട 4-1നാണ് അമേരിക്കയെ കീഴടക്കിയത്. ഒളിമ്പിക്സിൽ കളിക്കാ൪ യോഗ്യരായ 17 കളിക്കാരാണ് ബ്രസീലിൻെറ 23അംഗ ടീമിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച ഡെന്മാ൪ക്കിനെ 3-1ന് തക൪ത്തതിനു പിന്നാലെ കളത്തിലിറങ്ങിയ ബ്രസീൽ, കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെ അമേരിക്ക നടത്തിയ കുതിപ്പിന് കടിഞ്ഞാണിട്ടു.  67,619 കാണികൾ മുമ്പാകെ, മുൻ ജ൪മൻ സൂപ്പ൪ താരം യു൪ഗൻ ക്ളിൻസ്മാൻെറ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ അമേരിക്കക്ക് ബ്രസീൽ യുവനിരയുടെ ചോരത്തിളപ്പിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 12ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 26ാം മിനിറ്റിൽ നെയ്മ൪ തൊടുത്ത കോ൪ണ൪ കിക്കിൽ ഹെഡറുതി൪ത്ത് ക്യാപ്റ്റൻ തിയാഗോ സിൽവ ലീഡുയ൪ത്തി. കളി ഇടവേളയോടടുക്കവേ ഫാബിയൻ തൊടുത്ത ക്രോസിൽനിന്ന് ഗോമസ് ആതിഥേയ൪ക്കുവേണ്ടി ഒരുഗോൾ മടക്കി. 52ാം മിനിറ്റിൽ നെയ്മറുടെ പാസിൽ റയൽ മഡ്രിഡ് ഡിഫൻഡ൪ മാഴ്സലോയുടെ വകയായിരുന്നു മൂന്നാം ഗോൾ. കളി തീരാൻ രണ്ടു മിനിറ്റ് ശേഷിക്കേ അലക്സാന്ദ്രേ പാറ്റോയിലൂടെ മഞ്ഞപ്പട പട്ടിക തികച്ചു. ജൂൺ എട്ടിന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആൻറിഗ്വയെ നേരിടുന്നതിന് മുന്നോടിയായാണ് അമേരിക്ക സന്നാഹ മത്സരത്തിനിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.