ദേശീയ ഗെയിംസ്: സ്റ്റേഡിയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

തിരുവനന്തപുരം: 35ാം ദേശീയ ഗെയിംസിനുള്ള സ്റ്റേഡിയങ്ങളുടേയും സ്പോ൪ട്സ് കോംപ്ളക്സുകളുടെയും നി൪മാണപ്രവ൪ത്തനങ്ങൾ സമയബന്ധിതമായി പൂ൪ത്തിയാക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം തീരുമാനിച്ചു.
ഗെയിംസ് വില്ലേജിന് ആവശ്യമായ 30 ഏക്ക൪ സ്ഥലം ഉടൻ കണ്ടെത്തും. പൂ൪വ നി൪മിതമായ ഭാഗങ്ങളുപയോഗിച്ചാവും ഗെയിംസ് വില്ലേജിൻെറ വിവിധ ഭാഗങ്ങൾ നി൪മിക്കുക.അവയെ പിന്നീട് പൊലീസ് വകുപ്പിന് ഉപയോഗിക്കാൻ നൽകും. പൊതുജനത്തിന് പ്രവ൪ത്തനപുരോഗതി വീക്ഷിക്കാൻ സ്റ്റേഡിയങ്ങളുടെയും മറ്റും നി൪മാണപുരോഗതി ചിത്രീകരിച്ച് വെബ്സൈറ്റിലൂടെ പ്രദ൪ശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.