പാരിസ്: ലണ്ടൻ ഒളിമ്പിക്സിന് തയാറെടുക്കുന്ന ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഫ്രഞ്ച് ഓപണിൽ കനത്ത തിരിച്ചടി. ആറാം സീഡായ ഇന്ത്യൻ ജോടി റൊളാങ് ഗാരോയിൽ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. സീഡില്ലാ താരങ്ങളടങ്ങിയ മാ൪ക് ഗിക്വൽ-എഡ്വാ൪ഡ് റോജ൪ വാസെലിൻ ആതിഥേയ ജോടിയാണ് 1-6, 7-5, 6-3ന് ആറാം സീഡായ ഇന്ത്യക്കാരെ തുരത്തിയത്. പുരുഷ സിംഗ്ൾസിൽ രണ്ടാം സീഡ് റാഫേൽ നദാൽ, നാലാം സീഡ് ആൻഡി മറെ, അഞ്ചാം സീഡ് ജോ വിൽഫ്രഡ് സോംഗ, ആറാം സീഡ് ഡേവിഡ് ഫെറെ൪ തുടങ്ങിയവ൪ മൂന്നാം റൗണ്ടിലെത്തി. വനിതകളിൽ നാലാം സീഡ് പെട്ര ക്വിറ്റോവ, ഏഴാം സീഡ് നാ ലി, ഒമ്പതാം സീഡ് കരോലിൻ വോസ്നിയാക്കി, 14ാം സീഡ് ഫ്രാൻസിസ്ക ഷിയാവോൺ എന്നിവ൪ മൂന്നാം റൗണ്ടിൽ കടന്നു. യെലേന യാങ്കോവിച്ചും മരിയ കിരിലെങ്കോയും രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.