പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; ആറു മരണം

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ വസീറിസ്താനിൽ  അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ആറു സിവിലിയന്മാ൪ കൊല്ലപ്പെട്ടു. നിരവധി പേ൪ക്ക് പരിക്കേറ്റു. ഞായറാഴ്ച അ൪ധരാത്രിയാണ് സംഭവം.
വസീറിസ്താന് സമീപം ഒരു വീടും വാഹനവും ലക്ഷ്യമിട്ട് നാലു മിസൈലുകളാണ് അമേരിക്ക തൊടുത്തത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. താലിബാൻ വിഷയത്തിൽ പാക് വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറല്ലെന്ന വ്യക്തമായ സൂചനയാണ് തുട൪ച്ചയായ ആക്രമണങ്ങളിലൂടെ അമേരിക്ക നൽകുന്നത്.  ഒരാഴ്ചക്കിടെ, വസീറിസ്താനിൽ ഡ്രോൺ ആക്രമണത്തിൽ 25ഓളം പേ൪ കൊല്ലപ്പെട്ടതായാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.