സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റ്: കോട്ടയത്തിന് ഓവറോള്‍ കിരീടം

കൊച്ചി: സംസ്ഥാന സീനിയ൪ അത്ലറ്റിക് മീറ്റിൽ പെൺകരുത്തിൽ കോട്ടയം ഓവറോൾ കിരീടം കാത്തു. യൂത്ത് അത്ലറ്റിക്സിൽ പാലക്കാട് രണ്ടാമതും  കിരീടം നേടി. എട്ട് സ്വ൪ണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം  190 പോയന്റ് നേടിയാണ് ചാമ്പ്യൻപട്ടം  കോട്ടയം നിലനി൪ത്തിയത്. 10 സ്വ൪ണം, 11 വെള്ളി, അഞ്ച് വെങ്കലം എന്നിവ ഉൾപ്പെടെ 157 പോയന്റുമായി എറണാകുളമാണ് രണ്ടാമത്. 101 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം സ്വന്തമാക്കി. തിരുവനന്തപുരവും പാലക്കാടുമാണ്  തൊട്ടടുത്ത്.  റെക്കോഡുകളൊന്നും പിറക്കാതിരുന്ന സീനിയ൪ മീറ്റിൽ പോയന്റൊന്നും നേടാതെ കാസ൪കോട് ഏറ്റവും പിന്നിലായി. മൂന്നു പോയന്റ് നേടിയ പത്തനംതിട്ടയാണ് ഇവ൪ക്ക് മുന്നിൽ. പുരുഷ വിഭാഗത്തിൽ എറണാകുളം മുന്നിലെത്തിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയാണ് കോട്ടയം ഓവറോൾകിരീട ം നേടിയത്.  
 യൂത്ത് അത്ലറ്റിക്സിൽ 210 പോയന്റുമായാണ് പാലക്കാട് തുട൪ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായത്. 135 പോയന്റുമായി എറണാകുളം രണ്ടാമതും 88 പോയന്റുമായി തൃശൂ൪ മൂന്നാമതുമാണ്. 80 പോയന്റ് നേടിയ കോഴിക്കോടാണ് നാലാമത്. അണ്ട൪ 18 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പാലക്കാടാണ് മുന്നിൽ. ഇരുവിഭാഗത്തിലും എറണാകുളം രണ്ടാമതെത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് 109 പോയന്റും എറണാകുളം 60 പോയന്റും തൃശൂ൪ 54 പോയന്റും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ 101 പോയന്റാണ് പാലക്കാടിന്. രണ്ടാമതെത്തിയ എറണാകുളം 75 പോയന്റും മൂന്നാമതെത്തിയ കോഴിക്കോട് 42 പോയന്റും നേടി.
യൂത്ത് അത്ലറ്റിക്സിന്റെ രണ്ടാംദിനം  പിറന്നത്  17 റെക്കോഡുകളാണ്.   ഇതോടെ മൊത്തം 24 റെക്കോഡുകൾ പിറന്നു. ഞായറാഴ്ച അണ്ട൪ 18 ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിന്റെ എ. അബ്ദുസ്സമദ് 200 മീറ്ററിലും വയനാടിന്റെ പി. അജേഷ് 110 മീറ്റ൪ ഹ൪ഡിൽസിലും പുതിയ റെക്കോഡുകൾ സ്വന്തമാക്കി. 800 മീറ്ററിൽ തിരുവനന്തപുരത്തിന്റെ ട്വിങ്കിൾ ടോമി  റെക്കോഡോടെ ഒന്നാംസ്ഥാനത്തെത്തിയപ്പോൾ രണ്ടാമതെത്തിയ പാലക്കാടിന്റെ പി. കിഷോറും റെക്കോഡ് സമയം മറികടന്നു.
ഹൈജംപിൽ എറണാകുളത്തിന്റെ  ശ്രീനിത് മോഹൻ  റെക്കോഡ് സൃഷ്ടിച്ചു. 400 മീറ്റ൪ ഹ൪ഡിൽസിൽ തൃശൂരിന്റെ കെ. കാ൪ത്തിക്കും ട്രിപ്പിൾ ജംപിൽ തൃശൂരിന്റെ എം.എ. അജിത്തും  റെക്കോഡിട്ടു.  റെപ്റ്റാത്തലിനിൽ തൃശൂരിന്റെ വി.ആ൪. ജാതവേദ് 4496 പോയന്റുമായി റെക്കോഡ് തിരുത്തിക്കുറിച്ചു. ഈ ഇനത്തിൽ ആദ്യ നാല് സ്ഥാനത്ത്  എത്തിയവരും റെക്കോഡ് മറികടന്നു. മെഡലി റിലേയിൽ തൃശൂ൪ പുതിയ റെക്കോഡ് സ്ഥാപിച്ചപ്പോൾ രണ്ടാമത് എത്തിയ കോഴിക്കോടും മൂന്നാമതെത്തിയ ഇടുക്കിയും നിലവിലെ റെക്കോഡ് മറികടന്നു. 2:2.53 ആണ് തൃശൂരിന്റെ സമയം. 2000 മീറ്റ൪ സ്റ്റിപ്പിൾ ചേസിൽ പാലക്കാടിന്റെ എ. സതീശും  റെക്കോഡിന് ഉടമയായി.
യൂത്ത് അണ്ട൪ 18 പെൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്ററിൽ പി.ടി. ഉഷയുടെ ശിഷ്യ ജെസി ജോസഫ് പുതിയ റെക്കോഡ് സ്ഥാപിച്ചു. കോഴിക്കോടിന്റെ ഈ താരത്തിന് സമയം 2:12.82. 400 മീറ്റ൪ ഹ൪ഡിൽസിൽ തൃശൂരിന്റെ പി. മെ൪ലിൻ ഹൈജംപിൽ എറണാകുളത്തിന്റെ അശ്വതി, ജാവലിൻ ത്രോയിൽ മലപ്പുറത്തിന്റെ സി.കെ. പ്രജിത, ഹെപ്റ്റാത്തലണിന് തിരുവനന്തപുരത്തിന്റെ അമൃത, 2000 മീറ്റ൪ സ്റ്റിപ്പിൾ ചേസിൽ പാലക്കാടിന്റെ എ.എസ്. സൂര്യ എന്നിവരും  റെക്കോഡ് തിരുത്തി. പെൺകുട്ടികളുടെ മെഡലി റിലേയിൽ  തൃശൂരും റെക്കോഡ്  നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.