ബെയ്ജിങ്: കാമറൺ-ദലൈലാമ കൂടിക്കാഴ്ചയിൽ പ്രതിഷേധിച്ച് ചൈനീസ് പ്രതിനിധി ബ്രിട്ടൻ സന്ദ൪ശനം റദ്ദാക്കി. ചൈനീസ് പാ൪ലമെന്റ് തലവൻ വു ബങ്ക്വു യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ഈ മാസം ബ്രിട്ടൻ സന്ദ൪ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ചൈനയിൽ നിന്ന് നാടുകടത്തപ്പെട്ട തിബ്ധൻ ആത്മീയനേതാവ് ദലൈലാമയുടെ ബ്രിട്ടൻ സന്ദ൪ശനത്തിൽ പ്രതിഷേധിച്ച് ചൈന പിന്മാറിയതായി ബ്രിട്ടൻ അറിയിച്ചു. സന്ദ൪ശനം റദ്ദാക്കിയത് ബ്രിട്ടനുമായുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. സന്ദ൪ശനം ഔദ്യോഗികമായി റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ച ചൈനീസ് വൃത്തങ്ങൾ അതിനു പിന്നിലെ കാരണം വ്യക്തമാക്കിയില്ല.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായും ഉപപ്രധാനമന്ത്രി നിക്ക് കെ്ളഗുമായുമുള്ള ദലൈലാമയുടെ കൂടിക്കാഴ്ച സ്വകാര്യസന്ദ൪ശനത്തിന്റെ ഭാഗമാണെന്നാണ് റിപ്പോ൪ട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.