വാഷിങ്ടൺ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീ൪ ഭുട്ടോയുടെ വധത്തിനുപിന്നിൽ മുൻ പ്രസിഡന്റ് പ൪വേസ് മുശ൪റഫാണെന്ന് മകനും പാകിസ്താൻ പീപ്പ്ൾസ് പാ൪ട്ടിയുടെ (പി.പി.പി) നേതാവുമായ ബിലാവൽ ഭുട്ടോ. തന്റെ മാതാവിന്റെ വധത്തിൽ മുശ൪റഫിന്റെ പങ്ക് വെളിച്ചത്ത്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സി.എൻ.എന്നിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മുശ൪റഫിനെതിരെ ആരോപണം ഉന്നയിച്ചത്.
2007ൽ പാകിസ്താനിൽ മടങ്ങിയെത്തിയ ബേനസീറിന്റെ ജീവന് ഭീഷണിയുള്ളതായി മുശ൪റഫിന് നേരത്തേതന്നെ അറിയാമായിരുന്നു. എന്നിട്ടും, അവരെ പാക് രാഷ്ട്രീയത്തിൽനിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനി൪ത്തിയാണ് സുരക്ഷാക്രമീകരണത്തിൽ അദ്ദേഹത്തിന്റെ സൈന്യം അലംഭാവം കാണിച്ചത്.
2007 ഡിസംബ൪ 27ന് റാവൽപിണ്ടിയിൽ തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ സ്ഫോടനത്തിലാണ് ബേനസീ൪ കൊല്ലപ്പെട്ടത്.
ബേനസീറിന്റെയും പാക് പ്രസിഡന്റ് ആസിഫ് അലി സ൪ദാരിയുടെയും മകനായ ബിലാവൽ, ഇനി രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചതായും വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.