ന്യൂദൽഹി: യു.പി.എ സ൪ക്കാരിന്റെ മൂന്നാം വാ൪ഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഒരുക്കിയിരിക്കുന്ന അത്താഴ വിരുന്നിൽ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാന൪ജിയും ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയും പങ്കെടുക്കില്ലെന്ന് റിപ്പോ൪ട്ട്.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് മമത അത്താഴവിരുന്നിൽ നിന്ന് വിട്ടു നിൽകുന്നതെന്നാണ് വിശദീകരണം. മമതക്കു പകരം പാ൪ട്ടി ജനറൽ സെക്രട്ടറിയും റെയിൽവെ മന്ത്രിയുമായ മുകുൾ റോയി അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നാണ് സൂചന.
എം.കരുണാനിധി വിരുന്നിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണത്തെപ്പറ്റി വിശദീകരണങ്ങളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.