മുംബൈക്ക് പത്തുവിക്കറ്റ് ജയം

ജയ്പൂ൪: ഐ.പി.എൽ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് പത്തുവിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയ൪ മധ്യനിരയുടെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റിന് 162 റൺസെടുത്തപ്പോൾ മുംബൈ രണ്ടോവ൪ ബാക്കിനിൽക്കെ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യത്തിലെത്തി. ഡ്വെയ്ൻ സ്മിത്ത് 58 പന്തിൽ പത്തു ഫോറും മൂന്നു സിക്സുമടക്കം 87ഉം സചിൻ ടെണ്ടുൽക൪ 51 പന്തിൽ ആറു ഫോറടക്കം 58ഉം റൺസ് നേടി പുറത്താവാതെ നിന്നു.16 കളിയിൽ 20 പോയന്റുമായി മൂന്നാം സ്ഥാനക്കാരായാണ് മുംബൈ പ്ലേഓഫിലെത്തിയത്.
 36 പന്തിൽ 45 റൺസ് നേടി ഷെയ്ൻ വാട്സൺ രാജസ്ഥാൻ  നിരയിൽ മുമ്പനായപ്പോൾ സ്റ്റുവ൪ട്ട് ബിന്നി 17 പന്തിൽ 30 റൺസടിച്ചു. 24 പന്തിൽ 28 റൺസുമായി ഉവൈസ് ഷാ പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി ധവാൽ കുൽക്ക൪ണി നാലോവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രണ്ടാം ഓവറിൽ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ (അഞ്ച്) ദിനേശ് കാ൪ത്തിക്കിന്റെ ഗ്ളൗസിലെത്തിച്ചാണ് കുൽക്ക൪ണി തുടങ്ങിയത്. സ്കോ൪ 31ലെത്തിയപ്പോൾ അജിൻക്യ രഹാനെയെയും (13) മടക്കി. ബിന്നിയെ കീറൺ പൊള്ളാ൪ഡ് റണ്ണൗട്ടാക്കി. പൊരുതിയ വാട്സണെ (45) പൊള്ളാ൪ഡ് പുറത്താക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.