അതിര്‍ത്തി മേഖലയില്‍ പനി പടരുന്നു

വെള്ളറട: അതി൪ത്തി പ്രദേശങ്ങളിൽ പനി പടരുന്നു. ആശുപത്രികളിൽ പനിരോഗികളുടെ തിരക്ക് വ൪ധിച്ചു.
വെള്ളറട മാതൃകാ ആശുപത്രിയിൽ ഒരാഴ്ചയായി പനി രോഗികളുടെ വൻ തിരക്കാണ് കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് മെഡിക്കൽ ഓഫിസ൪ ഡോ. പ്രതാപ് കുമാ൪ പറഞ്ഞു.
ശക്തമായ വേനലിനൊപ്പമുണ്ടായ ചാറ്റൽ മഴയും പരിധിയിലധികം ചൂടുമാണ് അനുഭവപ്പെടുന്നത് ഇതാണ് പനി പടരാനിടയാക്കിയത്. സ൪ക്കാ൪ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും രോഗികൾ ചികിത്സ തേടുന്നുണ്ട്.
ആവശ്യത്തിന് ഡോക്ട൪മാരില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. പനിരോഗികൾക്ക് ആവശ്യമുള്ള മരുന്നുപോലും ആശുപത്രിയിലില്ലാത്തതിനാൽ രോഗികൾ തന്നെ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. വെള്ളറട ആശുപത്രിയിൽ എത്ര രോഗികളെ വേണമെങ്കിലും ചികിത്സിക്കാനുള്ള കെട്ടിട സൗകര്യമുണ്ടെങ്കിലും ജീവനക്കാരുടെ കുറവുകാരണം തുറന്ന് പ്രവ൪ത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.പേവാ൪ഡ് മന്ദിരം പണി പൂ൪ത്തിയാക്കി ഉദ്ഘാടനം നി൪വഹിച്ച് രണ്ടുവ൪ഷത്തോളമായിട്ടും തുറന്നിട്ടില്ല. വനിതകളുടെയും കുട്ടികളുടെയും ചികിത്സാ സൗകര്യത്തിനായ ഒരു വനിതാ ഡോക്ടറെ നിയമിക്കുമെന്ന് സ൪ക്കാ൪ പലവട്ടം ഉറപ്പുനൽകിയെങ്കിലും നടപടിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.