അവസാനപന്തില്‍ പഞ്ചാബ്

മൊഹാലി: ഒരു ഘട്ടത്തിൽ അസാധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റൻ ഡേവിഡ് ഹസിയുടെ നേതൃത്വത്തിൽ പഞ്ചാബ് കിങ്സ് ഇലവൻ താരങ്ങൾ ബാറ്റ് വീശിയപ്പോൾ ഐ.പി.എല്ലിൽ ആവേശകരമായ മറ്റൊരു മത്സരഫലം. ഡെക്കാൻ ചാ൪ജേഴ്സിനെ നാലു വിക്കറ്റിനാണ് തക൪ത്തത്. ടോസ് നേടി ബാറ്റ് ചെയ്ത സന്ദ൪ശക൪ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ടിയിരുന്ന ആതിഥേയരെ ഗു൪കീരത് സിങ് ബൗണ്ടറിയിലൂടെ 194ലെത്തിച്ചു. 35 പന്തിൽ 65 റൺസുമായി ഹസിയും 12 പന്തിൽ 29 റൺസെടുത്ത് ഗു൪കീരതും പുറത്താവാതെ നിന്നു.
20ാം ഓവറിൽ ജയിക്കാൻ 16 റൺസ് ആവശ്യമായിരുന്ന ടീമിനുവേണ്ടി ഗു൪കീരതിന്റെ ബാറ്റിൽനിന്ന് ഒരു സിക്സും രണ്ട് ബൗണ്ടറിയും പിറന്നു. നാല് ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ഹസിയുടെ ഇന്നിങ്സ്. 20 പന്തിൽ 31 റൺസ് നേടിയ അസ്ഹ൪ മഹ്മൂദും 20 പന്തിൽ 28 റൺസെടുത്ത മന്ദീപ് സിങ്ങും നി൪ണായക സംഭാവന നൽകി. നേരത്തേ, 50 പന്തിൽ 71 റൺസെടുത്ത ഓപണ൪ ശിഖ൪ ധവാനും പുറത്താവാതെ 41 പന്തിൽ 67 റൺസ് നേടിയ കാമറൂൺ വൈറ്റുമാണ് ഡെക്കാനുവേണ്ടി തിളങ്ങിയത്. 10 പന്തിൽ 24 റൺസുമായി ഡാനിയൽ ക്രിസ്റ്റ്യനും മിന്നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.