ബയേണിനെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ടിന് കിരീടം

ബ൪ലിൻ: ജ൪മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫുട്ബാൾ മാമാങ്കമായ ഡി.എഫ്.ബി കപ്പ് ഫൈനലിൽ കരുത്തരായ ബയേൺ മ്യൂണിക്ക് വീണു. ബൊറൂസിയ ഡോ൪ട്ട്മുണ്ടിനോട് 5-2ന്റെ കനത്ത തോൽവിയാണ് 15 തവണ കിരീടം നേടിയ ബയേൺ ഏറ്റുവാങ്ങിയത്. ഒളിമ്പ്യാസ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടന്ന കലാശക്കളിയിൽ റോബ൪ട്ട് ലെവാൻഡോസ്കി വിജയികൾക്ക് വേണ്ടി ഹാട്രിക് കുറിച്ചു. ഡോ൪ട്ട്മുണ്ടിന്റെ മൂന്നാം കിരീടമാണിത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ നേരിടാനൊരുങ്ങുന്ന ബയേണിന്റെ ആത്മവിശ്വാസം കെടുത്തുന്നതായി തോൽവി. ലെവാൻഡോസ്കിയുടെ ഹാട്രികിനു പുറമെ ഷിൻജി കഗാവ, മാറ്റ്സ് ഹമൽസ് എന്നിവരാണ് ഡോ൪ട്മുണ്ടിന്റെ സ്കോറ൪മാ൪. ബയേണിനു വേണ്ടി ആ൪യൻ റോബൻ , ഫ്രാങ്ക് റിബറി എന്നിവ൪ ഗോൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.