ഹെറാത്: അഫ്ഗാനിൽ വ്യത്യസ്ത സംഭവങ്ങളിലായി ആറുപേ൪ മരിച്ചു. പടിഞ്ഞാറൻ അഫ്ഗാനിൽ ബോംബാക്രമണത്തിലാണ് നാറ്റോ സഖ്യത്തിലെ ഒരു സൈനികൻ കൊല്ലപ്പെട്ടതെങ്കിൽ മറ്റൊരു സൈനികൻ യുദ്ധമുഖത്തല്ലാതെ സംഭവിച്ച മുറിവിനെ തുട൪ന്ന് മരിച്ചു. എന്നാൽ, ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നാറ്റോ ലഭ്യമാക്കിയിട്ടില്ല.
മറ്റൊരിടത്ത് പാതയോരത്ത് ബോംബ് പൊട്ടി നാല് അഫ്ഗാൻ പൊലീസുകാരും കൊല്ലപ്പെട്ടതായി ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു. ഖാദിസ് ജില്ലയിലൂടെ കടന്നുപോകവെ പാതയോരത്ത് സ്ഥാപിച്ച ബോംബിൽ പൊലീസ് ട്രക് കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.