കൊച്ചി: പ്രശസ്ത സിനിമാസംവിധായകനും കലാസംവിധായകനും നി൪മാതാവുമായ സി.പി പത്മകുമാ൪ നിര്യാതനായി. 54 വയസായിരുന്നു. 1981ൽ പുറത്തിറങ്ങിയ ‘അപ൪ണ’, 94ൽ റിലീസ് ചെയ്ത ‘സമ്മോഹനം’ എന്നീ സിനിമകളാണ് പത്മകുമാ൪ സംവിധാനം ചെയ്തത്. ജി.അരവിന്ദൻെറ ‘പോക്കൂവെയിൽ’ ഒഴികെയുള്ള സിനിമകളിൽ സംവിധാന സഹായിയായി പ്രവ൪ത്തിച്ചു. സമ്മോഹനത്തിന് 95ൽ എഡിൻബ൪ഗ് ചലച്ചിത്രമേളയിൽ ‘ബെസ്റ്റ് ഇൻ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനാണ്. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.