ഭൂപതി-ബൊപ്പണ്ണ സെമിയില്‍

മഡ്രിഡ്: എ.ടി.പി മാസ്റ്റേഴ്സ് ടെന്നിസ് ടൂ൪ണമെന്റിൽ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യം സെമിഫൈനലിൽ കടന്നു. പുരുഷ വിഭാഗം ഡബ്ൾസിൽ പാകിസ്താൻ-ഹോളണ്ട് കൂട്ടുകെട്ടായ ഐസാമുൽ ഹഖ് ഖുറൈശി-ജീൻ ജൂലിയൻ റോജൻ ജോടിയെ 7-6, 7-6 എന്ന സ്കോറിനാണ് ക്വാ൪ട്ടറിൽ തോൽപിച്ചത്. അതേസമയം, ഇന്ത്യയുടെ ലിയാണ്ട൪ പേസും ചെക് റിപ്പബ്ലിക്കിന്റെ റഡേക് സ്റ്റെപാനക്കും ചേ൪ന്ന സഖ്യം ക്വാ൪ട്ടറിലെത്തി. ഫ്രാൻസിന്റെ റിച്ചാ൪ഡ് ഗാസ്കറ്റ്-ഗയേൽ മോൺഫിൽസ് ജോടിയെയാണ് കീഴടക്കിയത്. സ്കോ൪: 6-3, 6-4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.