സിറിയയിലെ സ്ഫോടനം: യു.എന്‍ രക്ഷാസമിതി അപലപിച്ചു

ന്യൂയോ൪ക്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ 55 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അപലപിച്ചു. സ്ഫോടനത്തിൽ 400ഓളം പേ൪ക്ക് പരിക്കേറ്റിരുന്നു. സിറിയക്കുവേണ്ടി യു.എൻ-അറബ് ലീഗ് ദൂതൻ കോഫിഅന്നൻ മുന്നോട്ടുവെച്ച ആറിന  സമാധാന പദ്ധതി അടിയന്തരമായും സമഗ്രമായും നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും രക്ഷാസമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതിനിടെ, ഡമസ്കസിൽ സ൪ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയവ൪ക്കെതിരെ സേന നടത്തിയ വെടിവെപ്പിൽ നിരവധി പേ൪ക്ക് പരിക്കേറ്റു. ഇരട്ട സ്ഫോടനത്തിന് പിന്നാലെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.  
അതേസമയം, വിദേശ പിന്തുണയുള്ള ഭീകരരാണ് ഇരട്ട സ്ഫോടനം നടത്തിയതെന്ന് സിറിയ ആരോപിച്ചു. രാവിലത്തെ തിരക്കേറിയ സമയത്ത് സൈനിക കേന്ദ്രത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ സായുധ വിഭാഗങ്ങൾക്ക് അറബ് രാജ്യങ്ങളും മറ്റു വിദേശരാജ്യങ്ങളും പിന്തുണ നൽകുകയാണെന്ന് യു.എന്നിലെ സിറിയൻ അംബാസഡ൪ കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നും അദ്ദേഹം യു.എന്നിനോട് ആവശ്യപ്പെട്ടു. അതിനിടെ, യു.എൻ നിരീക്ഷണത്തിനുകീഴിൽ സിറിയൻ സ൪ക്കാറും വിമതരും വെടിനി൪ത്തലിന് വഴങ്ങാനും സാധ്യത തെളിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.