ഗോമതിയമ്മാള്‍ കൊലക്കേസ്: പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

തിരുവനന്തപുരം: ചെന്തിട്ട ഗോമതിയമ്മാൾ കൊലക്കേസ് പ്രതിയെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിന് കൊണ്ടുവന്നു. ചാല ചെന്തിട്ട റോഡിൽ കടമുറിയിൽ ഒറ്റക്ക് താമസിക്കുകയായിരുന്ന 81 കാരിയായ ഗോമതിയമ്മാളിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ആമയിഴഞ്ചാൻ തോട്ടിൽ തള്ളിയ കേസിൽ പിടിയിലായ പ്രധാന പ്രതി സഞ്ജയ്കുമാറിനെയാണ് കൊണ്ടുവന്നത്. 2004 ഏപ്രിൽ 12 നായിരുന്നു സംഭവമെങ്കിലും എട്ടുവ൪ഷത്തിന്ശേഷമാണ് മണക്കാട് തോട്ടം സ്വദേശിയായ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
കഴിഞ്ഞയാഴ്ച കോടതി റിമാൻഡ്ചെയ്ത പ്രതിയെ രണ്ട് ദിവസത്തേക്കാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. വൃദ്ധയെ കൊലപ്പെടുത്തിയ കടമുറിയും പരിസരങ്ങളിലുമാണ് പ്രധാനമായും തെളിവെടുത്തത്. ക്രൈംബ്രാഞ്ച് അനാലിസിസ് വിഭാഗം ഡിവൈ.എസ്.പി പി.ജെ. കിഷോ൪കുമാറിൻെറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ തിരികെ ഹാജരാക്കി.ഗൾഫിലുള്ള ഇയാളുടെ സുഹൃത്തായ മറ്റൊരു പ്രതിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.