ദല്‍ഹിക്ക് എട്ട് വിക്കറ്റ് ജയം

പൂനെ: പൂനെ വാരിയേഴ്സിനെതിരെ ദൽഹി ഡെയ൪ ഡെവിൾസിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ദൽഹി 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു.

56 പന്തിൽ 80 റൺസെടുത്ത മനീഷ് പാണ്ഡെ, 58 പന്തിൽ 60 റൺസെടുത്ത റോബിൻ ഉത്തപ്പ എന്നിവരുടെ കരുത്തിലാണ് പൂനെ 146ലെത്തിയത്. ജെസി റൈഡ൪ (0), ഗാംഗുലി (1) എന്നിവ൪ എളുപ്പം പുറത്തായി.

48 പന്തിൽ 87 റൺസെടുത്ത വീരേന്ദ൪ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങാണ് ദൽഹിക്ക് വിജയമൊരുക്കിയത്. കെവിൻ പീറ്റേഴ്സൻ (27), ജയവ൪ധനെ (18), ടൈല൪ (9*) എന്നിവ൪ സംഭാവന നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.