ലണ്ടൻ: ഇംഗ്ളീഷിൽ രചന നടത്തുന്ന വനിതാ നോവലിസ്റ്റുകൾക്കുള്ള ഓറഞ്ച് പുരസ്കാരത്തിനുള്ള മത്സരത്തിൽ അമേരിക്കൻ എഴുത്തുകാരി ആൻ പാഷെറ്റ് വീണ്ടും സ്ഥാനം പിടിച്ചു. 2002ൽ ഓറഞ്ച് പുരസ്കാരം സ്വന്തമാക്കിയ ആനിന്റെ സ്റ്റേറ്റ് ഓഫ് വണ്ടേഴ്സാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. 30,000 പൗണ്ട് സമ്മാനത്തുകയുള്ളതാണ് ഓറഞ്ച് പുരസ്കാരം. മെഡലൈൻ മില്ല൪ രചിച്ച സോങ് ഓഫ് അക്കില്ലസ്, സിന്തിയ ജെയിംസിന്റെ ഫോറിൻ ബോഡീസ്,ജോ൪ജിന ഹാ൪ഡിങ്ങിന്റെ എ പെയ്ന്റ൪ ഓഫ് സയലൻസ് തുടങ്ങിയവയാണ് സാധ്യതാ പട്ടികയിലെ മറ്റു നോവലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.