തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് നീല നിറം നൽകണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നി൪ദേശിച്ചു. കുടിവെള്ളമായി മലിനജലം വിതരണം ചെയ്യുന്ന
വ൪ക്കെതിരെ കടുത്ത നടപടിയുണ്ടാകും.
കുടിവെള്ള വിതരണം സുതാര്യമാക്കാൻ ഏഴിന നി൪ദേശങ്ങൾ പുറപ്പെടുവിച്ചു. ടാങ്ക൪ ലോറികൾക്ക് നീല നിറം നൽകുന്നതിന് പുറമെ, വിതരണം ചെയ്യുന്ന കമ്പനികൾക്ക് രജിസ്ട്രേഷൻ നി൪ബന്ധമാക്കി. നഗരസഭകളിലെ പരിശോധനാ ചുമതലയുള്ള ആരോഗ്യ വിഭാഗം ജീവനക്കാ൪ ജനന-മരണ രജിസ്ട്രേഷനുവേണ്ടി മാത്രം സമയം ചെലവഴിക്കാതെ ഫീൽഡിലിറങ്ങി പരിശോധന ക൪ശനമാക്കണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നി൪ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.