തിരുവനന്തപുരം: യു.ഡി.എഫ് സ൪ക്കാ൪ അധിക കാലം മുന്നോട്ടു പോകില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. മതേതരത്വ സങ്കൽപം തന്നെ സ൪ക്കാ൪ ഇല്ലാതാക്കി. ജനം ഏറെനാൾ ഇതൊന്നും ക്ഷമയോടെ കണ്ടിരിക്കില്ല. യു.ഡി.എഫ് ഘടകകക്ഷികളിൽ വലിയ ഭിന്നത രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
മതസാമുദായിക ശക്തികൾക്ക് മുന്നിൽ സ൪ക്കാ൪ മുട്ടുമടക്കി. ജനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ സ൪ക്കാ൪ തയാറാകുന്നില്ല. തമ്മിലടിയും മന്ത്രിസ്ഥാനം നിലനി൪ത്താനുള്ള ഗുസ്തിയുമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ശക്തമായ പ്രക്ഷോഭം ഉയ൪ന്നു വരുമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.