കിരീടമുറപ്പിച്ച് ബൊറുഷ്യ

മ്യൂണിക്: പാരമ്പര്യ വൈരികളായ ബയേൺ മ്യൂണികിന്റെ വെല്ലുവിളികൾ കൊട്ടിയടച്ച് ബൊറുഷ്യ ഡോ൪ട്മുണ്ട് തുട൪ച്ചയായി രണ്ടാംവട്ടവും ജ൪മൻ ബുണ്ടസ്ലിഗയിൽ കിരീടമുറപ്പിച്ചു. കിരീടപോരാട്ടത്തിൽ ശക്തമായി മത്സരിച്ച ഇരുടീമുകളും കൊമ്പുകോ൪ത്ത ബുണ്ടസ്ലീഗയിലെ 'ഫൈനൽ' മത്സരത്തിൽ 1-0ത്തിനായിരുന്നു ബൊറുഷ്യയുടെ ജയം.
നാല് മത്സരം കൂടി ശേഷിക്കെ 30 കളിയിൽ ബൊറുഷ്യക്ക് 69 പോയന്റുള്ളപ്പോൾ ബയേണിന് 63 പോയന്റാണുള്ളത്. കളിയുടെ 77ാം മിനിറ്റിൽ പോളണ്ട് സ്ട്രൈക്ക൪ റോബ൪ട് ലെവന്റോസ്കിയുടെ ഗോളിലൂടെയാണ് ബൊറുഷ്യ വിജയം സ്വന്തമാക്കിയത്. അതേസമയം, 85ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കി ആ൪യൻ റോബൻ ബയേണിന്റെ ദുരന്തനായകനായി മാറി. മൂന്നാം സ്ഥാനത്തുള്ള ഷാൾക്കെക്ക് 57 പോയന്റാണുള്ളത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.