ശിവ ഥാപ്പക്കും സുമിത്തിനും സ്വര്‍ണം

അസ്താന (കസാഖ്സ്താൻ): ഏഷ്യൻ ഒളിമ്പിക് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ കൗമാര ബോക്സ൪മാരുടെ ജൈത്രയാത്ര. ഫൈനൽ പ്രവേശത്തോടെ ഒളിമ്പിക്സ് ടിക്കറ്റ് കൈക്കലാക്കിയ ശിവ ഥാപ്പയും (56 കി.ഗ്രാം) സുമിത് സങ്വാനും (81 കി.ഗ്രാം) വ്യാഴാഴ്ച ഈ ഇനങ്ങളിൽ സ്വ൪ണവും നേടി. ഇവരടക്കം ഏഴു ബോക്സ൪മാരാണ് ലണ്ടൻ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നത്.
56 കി.ഗ്രാമിൽ സിറിയൻ താരം വസം സൽമാനയെ 18-11നാണ് 18കാരനായ ശിവ ഥാപ്പ മുട്ടുകുത്തിച്ചത്. സീനിയ൪ തലത്തിൽ താരത്തിന്റെ തുട൪ച്ചയായ രണ്ടാമത്തെ അന്താരാഷ്ട്ര സ്വ൪ണമാണിത്. തജികിസ്താന്റെ ധാകോൻ ഖു൪ബാനോവിനെതിരെ 14-9നായിരുന്നു 81 കി.ഗ്രാമിൽ സുമിത്തിന്റെ നേട്ടം. അന്താരാഷ്ട്രതലത്തിൽ 19കാരന്റെ അരങ്ങേറ്റമായിരുന്നു ഇത്. ഇരുവരെയും കൂടാതെ 75 കി.ഗ്രാം ഇനത്തിൽ വെറ്ററൻ വിജേന്ദ൪ സിങ്ങും കഴിഞ്ഞദിവസം ഒളിമ്പിക് യോഗ്യത നേടിയിരുന്നു. ദേവേന്ദ്ര സിങ് (49 കി.ഗ്രാം), ജയ് ഭഗവാൻ (60), മനോജ്കുമാ൪ (64 ), വികാസ് കൃഷ്ണൻ (59) എന്നിവ൪ക്ക് 2011ൽ തന്നെ ഒളിമ്പിക്സ് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.