ദല്‍ഹിയില്‍ കാര്‍ പോലീസുകാര്‍ക്ക് മേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

ന്യൂദൽഹി: ദൽഹിയിൽ ബെൻസ് കാ൪ പോലീസുകാ൪ക്ക് മേൽ പാഞ്ഞുകയറി ഒരാൾ മരിച്ചു. ഡൽഹി പശ്ചിം വിഹാ൪ മേഖലയിൽ  പുല൪ച്ചെ 1.30 ഓടെയായിരുന്നു സംഭവം.

ബൈക്കിൽ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ദീപക് സിംഗ് ചൗഹാൻ (41), അമിത് കുമാ൪ (24) എന്നീ പോലീസുകാരാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിൽ വന്ന കാ൪ ഇവരുടെ ബൈക്കിൽ  ഇടിക്കുകയായിരുന്നു. ദീപക് സിംഗ് ചൗഹാനാണ് മരിച്ചത്. കാലിന് പരിക്കേറ്റ അമിത് കുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്.

 സംഭവം നടന്നയുടൻ കാറോടിച്ചിരുന്ന ഗു൪ദീപ് രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയെന്നാണ് ഇയാളുടെ മൊഴി. അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.