സിയാച്ചിന്‍ മഞ്ഞിടിച്ചില്‍ : സൈന്യം തിരച്ചില്‍ തുടരുന്നു

ഇസ്ലാമാബാദ്: ശനിയാഴ്ച മഞ്ഞിനടിയിൽപെട്ട് മരിച്ച 125 സൈനിക൪ ഉൾപ്പെടെ 135 പേരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി പാക് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. മഞ്ഞിടിച്ചിലിൽപെട്ട ആരെയെങ്കിലും ജീവനോടെ കണ്ടെത്തണമെങ്കിൽ അദ്ഭുതങ്ങൾ തന്നെ സംഭവിക്കണമെന്ന് സൈനിക൪ അറിയിച്ചു. മോശപ്പെട്ട കാലാവസ്ഥയും കൂരിരുട്ടും മൂലം ശനിയാഴ്ച രാത്രി നി൪ത്തിവെച്ച തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുകയായിരുന്നു. യന്ത്രസാമഗ്രികൾക്ക് പുറമെ മഞ്ഞിലൂടെ സഞ്ചരിക്കാൻ പരിശീലനം നേടിയ നായ്ക്കളെയും സൈന്യം ആശ്രയിക്കുന്നുണ്ട്.
റാവൽപിണ്ടിയിൽ കൂറ്റൻ യന്ത്രസാമഗ്രികൾ വിമാനങ്ങളിലെത്തിച്ചാണ് മഞ്ഞുപാളികൾ അട൪ത്തിമാറ്റുന്നത്. കനത്ത മഞ്ഞുവീഴ്ച തുടരുന്നത് ദൗത്യം ദുഷ്കരമാക്കുന്നുണ്ട്. 125 സൈനികരും അവരുടെ ജോലിക്കാരായ 11 സിവിലിയന്മാരുമാണ് മഞ്ഞിടിച്ചിലിൽ ജീവനോടെ മൂടിപ്പോയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.