മന്‍മോഹന്‍- സര്‍ദാരി ചര്‍ച്ചകള്‍ ക്രിയാത്മകം

ന്യുദൽഹി: സ൪ദാരിയുമായി നടത്തിയ ച൪ച്ചകൾ ക്രിയാത്മകവും സൗഹാ൪ദ്ദപരവുമായിരുന്നുവെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്. ഏകദിന സന്ദ൪ശനത്തിനെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ആസിഫല സ൪ദാരിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്ന രണ്ട് പ്രധാനമന്ത്രിമാരും.  ഉഭയകക്ഷി ബന്ധങ്ങളിൽ സൃഷ്ടിപരമായ ച൪ച്ചകൾ നടന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള പല പ്രശ്നങ്ങളെയും പ്രായോഗികബുദ്ധിയോടെ സമീപിക്കാൻ തീരുമാനിച്ചതായും ഇരുവരും വ്യക്തമാക്കി.  

പാക് സന്ദ൪ശനത്തിന്  മൻമോഹൻ സിങ്ങിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ പാകിസ്താൻ സന്ദ൪ശിക്കുമെന്നും സ൪ദാരി അറിയിച്ചു. അജ്മീ൪ ദ൪ഗ സന്ദ൪ശിക്കാനെത്തിയ സ൪ദാരി ദൽഹിയിലെ സെവൻ റേസ് കോഴ്സ് വസതിയിൽ പ്രധാനമന്ത്രി നൽകിയ ഉച്ചവിരുന്നിന് ശേഷം നടത്തിയ ഹ്രസ്വ ച൪ച്ചയിലാണ് മൻമോഹൻ സിങിനെ പാക്കിസ്താനിലേക്ക് ക്ഷണിച്ചത്. നിശ്ചയിച്ചതിലും ഒരു മണിക്കൂറോളം വൈകിയെത്തിയ സ൪ദാരി ച൪ച്ചകളും കൂടിക്കാഴ്ചകളും വെട്ടിച്ചുരുക്കുകയായിരുന്നു.

സോണിയാഗാന്ധിയും പ്രധനാമന്ത്രിയുടെ ഉച്ച വിരുന്നിൽ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തനിക്ക് പങ്കെടുക്കാൻ കഴിയത്തതിൽ ഖേദം പ്രകടിപ്പിച്ച് അവ൪  അവ൪ എഴുത്തയച്ചതായി റിപ്പോ൪ട്ടുകൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.