തെഹ്റാൻ: ഇസ്രായേലിനെതിരെ കവിത പ്രസിദ്ധീകരിച്ചതിന് വിഖ്യാത ജ൪മൻ എഴുത്തുകാരനും നൊബേൽ പുരസ്കാര ജേതാവുമായ ഗുന്ത൪ഗ്രാസിന് ഇറാന്റെ പ്രശംസ. മാനുഷികവും ചരിത്രപരവുമായ കവിതയെഴുതിയ ഗുന്ത൪ഗ്രാസിനെ പ്രകീ൪ത്തിക്കുന്നതായി ഇറാൻ സാംസ്കാരിക ഉപമന്ത്രി ജവാദ് ശമാ ഖാദ്രി പറഞ്ഞു.
ഇത്തരത്തിൽ സത്യം വെളിപ്പെടുത്തുന്നത് പാശ്ചാത്യരിൽ അവബോധമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആണവശക്തിയായ ഇസ്രായേൽ ഇറാനെ ഉന്മൂലനംചെയ്യാൻ ശ്രമിക്കുകയാണെന്നും ലോകത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് 84കാരനായ ഗുന്ത൪ഗ്രാസ് കവിത എഴുതിയത്. 'വാട്ട് മസ്റ്റ് ബി സെഡ്' എന്ന പേരിലായിരുന്നു കവിത. എന്നാൽ, ഗ്രാസിന്റെ കവിത ലജ്ജാകരമാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.