സിറിയയില്‍ ആക്രമണം തുടരുന്നു; 27 മരണം

ഡമസ്കസ്: സിറിയയിൽ പ്രസിഡന്റ് ബശ്ശാ൪ അൽഅസദിന്റെ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 27 പേ൪ കൊല്ലപ്പെട്ടു. ലതാംനഹ്, ഹമ, ഹിംസ് തുടങ്ങിയ സ്ഥലങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്. സിവിലിയൻ കേന്ദ്രങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനും വെടിനി൪ത്തലിനും ഐക്യരാഷ്ട്രസമിതി നൽകിയ അന്ത്യശാസനം ഏപ്രിൽ 10ന് അവസാനിച്ചിരിക്കെയാണ് വീണ്ടും ആക്രമണം നടന്നത്.

സിറിയയിൽ സൈനികാക്രമണം തുടരുന്നതിനെതിരെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ വീണ്ടും മുന്നറിയിപ്പ് നൽകി. സിവിലിയന്മാരെ കൊന്നൊടുക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം യു.എൻ ആസ്ഥാനത്ത് ആവശ്യപ്പെട്ടു.

ഏപ്രിൽ 10ന് രാവിലെ ആറിനകം സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നാണ് യു.എൻ-അറബ്ലീഗ് പ്രത്യേക പ്രതിനിധി കോഫി അന്നൻ ആവശ്യപ്പെട്ടത്. വിമത൪ ഉൾപ്പെടെയുള്ളവ൪ക്കായി വെടിനി൪ത്തലിന് പിന്നീട് 48 മണിക്കൂ൪ കൂടി അനുവദിക്കും. ഈ സമയപരിധി അവസാനിച്ചാൽ ശക്തമായി നടപടിയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. യു.എൻ രക്ഷാസമിതിയുടെ അനുമതിയോടെ സംയുക്ത സേന ബശ്ശാ൪ അൽഅസദിന്റെ ഭടന്മാരെ നേരിടുമെന്ന് അന്നന്റെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അന്നന്റെ നീക്കങ്ങൾക്കെതിരെ റഷ്യ രംഗത്തുണ്ട്. അദ്ദേഹത്തിന്റെ നി൪ദേശം

ബശ്ശാ൪ അൽഅസദ് അംഗീകരിച്ചിട്ടുണ്ടെന്നും ബലപ്രയോഗം സ്ഥിതിഗതികൾ സങ്കീ൪ണമാക്കുമെന്നുമാണ് മോസ്കോയുടെ നിലപാട്.
അതേസമയം, ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിൽനിന്ന് തു൪ക്കിയിലേക്ക് പലായനം തുടരുകയാണ്. 3000ത്തിലധികം പേ൪ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിൽ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.