ബെയ്ജിങ്: സിൻജ്യങ് പ്രവിശ്യയിലെ സ൪ക്കാ൪ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആറു പേരെ ചൈനീസ് അധികൃത൪ ഭീകരരായി പ്രഖ്യാപിച്ചു. ഇവരുടെ സ്വത്തുവഹകൾ മരവിപ്പിച്ചിട്ടുമുണ്ട്. ഈസ്റ്റ് തു൪ക്മെനിസ്താൻ ഇസ്ലാമിക് മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവ൪ത്തകരാണ് ഇവരെന്നും നിരവധി ഭീകരാക്രമണ കേസുകളുമായി സംഘടനക്ക് ബന്ധമുണ്ടെന്നും ചൈനീസ് സുരക്ഷാ മന്ത്രാലയം പറയുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഏറ്റവും കനത്ത ഭീഷണി ഉയ൪ത്തുന്ന സംഘടനയാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.