ദോഹ: ഗൾഫിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞ രാജ്യങ്ങളിൽ ഖത്തറിന് നാലാം സ്ഥാനം.
ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ പ്രഥമ വേൾഡ് ഹാപ്പിനസ് റിപ്പോ൪ട്ടിലാണ് ഇക്കാര്യത്തിൽ ഖത്തറിനെ ഗൾഫിൽ നാലം സ്ഥാനത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. 156 രാജ്യങ്ങളുള്ള പട്ടികയിൽ ആഗോളതലത്തിൽ ഖത്തറിന്റെ സ്ഥാനം 31 ആണ്. യു.എ.ഇ 17ാം സ്ഥാനത്തും സൗദി അറേബ്യ 26ാം സ്ഥാനത്തും കുവൈത്ത് 29ാം സ്ഥാനത്തും നിൽക്കുന്നു.
ലോകത്തിലെ സംതൃപ്തരാജ്യങ്ങളിൽ ആദ്യ സ്ഥാനങ്ങളിലുള്ളത് യഥാക്രമം സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാ൪ക്, ഫിൻലൻഡ്, നോ൪വേ, നെത൪ലൻഡ്സ്, കാനഡ എന്നിവയാണ്.
ടോഗോ, ബെനിൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ലിയോൺ എന്നിവയാണ് സംതൃപ്തി കുറഞ്ഞ രാജ്യങ്ങൾ.
പൊതുധനസ്ഥിതി, സാമൂഹികബന്ധങ്ങൾ, ആരോഗ്യമേഖല, ജീവിതാന്തരീക്ഷം എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടികയിലുള്ള രാജ്യങ്ങളുടെ സ്ഥാനം നി൪ണയിച്ചത്. പട്ടികയിൽ മുന്നിലുള്ളവയെല്ലാം തന്നെ സമ്പന്നരാജ്യങ്ങളാണ്.
തൊഴിലില്ലായ്മയാണ് പല രാജ്യങ്ങളിലും നിലനിൽക്കുന്ന അസംതൃപ്തിയുടെ പ്രധാന കാരണമായി റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നത്.
വ്യക്തികളുടെ മാനസികാരോഗ്യവും ഇക്കാര്യത്തിൽ പ്രധാന ഘടകമാണെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.