ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം -ഗീലാനി

ബൊആവോ(ചൈന): ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ പാകിസ്താൻ ശ്രമംനടത്തി വരുകയാണെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി വെളിപ്പെടുത്തി. ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ ഫോറം ഫോ൪ ഏഷ്യ (ബി.എ.എഫ്) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താൻ ഏറെ വെല്ലുവിളികൾ നേരിടുകയാണെന്നും അവ നേരിട്ട് ജനാധിപത്യ മാ൪ഗങ്ങളിലൂടെ മുന്നോട്ടു കുതിക്കുമെന്നും ഗീലാനി പറഞ്ഞു. അമേരിക്കൻ പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചൈന റോഡിയോ ഇൻറ൪ നാഷനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി വെളിപ്പെടുത്തി. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാണ് പാക് -യു.എസ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ മോൻടി, കസാഖ്സ്താൻ പ്രധാനമന്ത്രി കരീം മസിമോവ്, ഇറാൻ വൈസ് പ്രസിഡൻറ് മുഹമ്മദ് ജവാദ് മുഹമ്മദി സാദിഹ്, തായ്ലൻഡ് ഉപപ്രധാനമന്ത്രി കിറ്റിരാറ്റ് നാ-രനോങ്, വിയറ്റ്നാം ഉപപ്രധാനമന്ത്രി ഹുവാങ് ത്രുങ് ഹായ് തുടങ്ങിയവരാണ് ബി.എഫ്.എ സമ്മേളനത്തിൽ സംബന്ധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.