പോ൪ട്ട്ലൻഡ്: പരീക്ഷിച്ച് പരാജയപ്പെട്ട സാമ്പത്തിക നയങ്ങൾ ആവ൪ത്തിക്കാൻ ശ്രമിക്കുന്ന റിപ്പബ്ളിക്കൻ കക്ഷിക്ക് ഭ്രാന്ത് പിടികൂടിയതായി സംശയിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ. പഴഞ്ചൻ നയങ്ങൾ അതേപടി ആവ൪ത്തിക്കുന്നപക്ഷം പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനും പുതിയ വ്യാപാരലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെടുമെന്ന് അദ്ദേഹം ഓ൪മിപ്പിച്ചു.
റിപ്പബ്ളിക്കൻ കക്ഷിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ, ആരോഗ്യ പരിപാലന ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും സമ്പന്ന൪ക്ക് നികുതിയിളവ് അനുവദിക്കുകയും ചെയ്യുന്ന വിവാദ ബജറ്റ് പാസാക്കിയ സാഹചര്യത്തിലാണ് ഒബാമയുടെ വിമ൪ശം. ജോ൪ജ് ബുഷിൻെറ എട്ടുവ൪ഷ ഭരണകാലയളവിലും മുൻദശകങ്ങളിലും ഇത്തരം സാമ്പത്തിക നടപടികൾ സ്വീകരിച്ചതായി ഒബാമ ചൂണ്ടിക്കാട്ടി.
പ്രായോഗികരംഗത്ത് പരാജയപ്പെട്ട അതേ നയം വീണ്ടും തുടരാൻ ശ്രമിക്കുന്നത് ഭ്രാന്തിൻെറ ലക്ഷണം മാത്രമാണെന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.