ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി കുറക്കാന്‍ അമേരിക്കയുമായി സഹകരിക്കുമെന്ന് തെക്കന്‍ കൊറിയ

സോൾ: ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി കുറക്കുന്നതിൻെറ ഭാഗമായി അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് തെക്കൻ കൊറിയ. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന രാഷ്ട്രങ്ങൾക്കെതിരെ ഉപരോധം ഏ൪പ്പെടുത്തുമെന്ന പ്രസിഡൻറ് ബറാക് ഒബാമയുടെ ഭീഷണിയെ തുട൪ന്നാണിത്.
നിലവിൽ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ പ്രമുഖസ്ഥാനമാണ് തെക്കൻ കൊറിയയുടേത്.  ഇറാൻെറ വിവാദമായ ആണവപദ്ധതികൾക്കെതിരായ സമ്മ൪ദതന്ത്രം എന്ന നിലക്കാണ് അമേരിക്കയുടെ നടപടി. ഇതിൻെറ ഭാഗമായി ഏഷ്യയിലേയും യൂറോപ്പിലേയും അമേരിക്കയുടെ ചില രാഷ്ട്രങ്ങൾക്ക് എണ്ണ ഇറക്കുമതിയുടെ പേരിൽ ഉപരോധം നേരിടേണ്ടിവരുമെന്നും ഒബാമ പറഞ്ഞിരുന്നു.
ഇറാൻെറ എണ്ണ കയറ്റുമതി വെട്ടിക്കുറക്കുകവഴി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് ആ രാജ്യത്തിൻെറ ആണവ പദ്ധതികളെ സമ്മ൪ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിൻെറ ഭാഗമായി  ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച 10 യൂറോപ്യൻ രാഷ്ട്രങ്ങളെയും ജപ്പാനെയും അമേരിക്ക ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. മറ്റ് രാഷ്ട്രങ്ങൾക്ക് ഇതിനായി മൂന്നുമാസത്തെ സമയമാണ് അമേരിക്ക അനുവദിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.