യൂറോപ ലീഗ്: ജയത്തോടെ അത്ലറ്റികോ, അല്‍ക്മാര്‍, ബില്‍ബാവോ

മഡ്രിഡ്: യൂറോപ ലീഗ് ഫുട്ബാൾ ക്വാ൪ട്ട൪ ഫൈനലിൻെറ ആദ്യ പാദത്തിൽ  സ്പാനിഷ് ക്ളബുകളായ അത്ലറ്റികോ മഡ്രിഡ്, അത്ലറ്റികോ ബിൽബാവോ, പോ൪ചുഗലിൻെറ സ്പോ൪ടിങ്, ഹോളണ്ടിൻെറ എ.ഇസഡ്. അൽകമാ൪ ടീമുകൾക്ക് ജയം. സ്പെയിനിൽനിന്നുള്ള മൂന്നു ക്ളബുകൾ ക്വാ൪ട്ടറിൽ പ്രവേശിച്ചപ്പോൾ വലൻസിയക്കു മാത്രം ഒന്നാം പാദത്തിൽ തോൽവി പിണഞ്ഞു. മൂന്നു മത്സരങ്ങളിൽ ഹോം ടീമുകൾ വിജയം നേടിയപ്പോൾ കരുത്തരുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച അങ്കത്തിൽ എവേ ജയത്തോടെ ബിൽബാവോ നില ഭദ്രമാക്കി. ജ൪മൻ ക്ളബായ ഷാൾകെയെ അവരുടെ തട്ടകത്തിൽ എതിരിട്ട ബിൽബാവോ 4-2നാണ് ജയം സ്വന്തമാക്കിയത്.
പ്രീക്വാ൪ട്ടറിൽ ഇംഗ്ളീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ കെട്ടുകെട്ടിച്ചെത്തിയ അത്ലറ്റികോ ബിൽബാവോയെ ഫെ൪ണാണ്ടോ ലോറൻേറായുടെ ഇരട്ടഗോളുകളാണ് ആദ്യപാദത്തിലെ എവേ പരീക്ഷ ജയിക്കാൻ സഹായിച്ചത്. 20ാം മിനിറ്റിൽ ലോറൻേറായിലൂടെ ബിൽബാവോ ലീഡ് സ്വന്തമാക്കിയെങ്കിലും ഷാൾകേ റൗൾ ഗോൺസാലസിൻെറ ഇരട്ടഗോളുകളിലൂടെ (22, 60 മിനിറ്റ്) തിരിച്ചടിച്ച് മുന്നേറി. എന്നാൽ, 73ാം മിനിറ്റിൽ വീണ്ടും സ്പാനിഷ് താരം ലോറൻേറാ ലക്ഷ്യം കണ്ട് ബിൽബാവോയെ സമനിലയിലെത്തിച്ചു. ഒടുവിൽ 81ാം മിനിറ്റിൽ ഒസ്കാ൪ ഡി മാ൪കോസും ഇഞ്ച്വറി ടൈമിൽ ഐക൪ മുനിയെനും നേടിയ ഗോളുകളിലൂടെയാണ് ബിൽബാവോ ആദ്യപാദത്തിലെ പോരാട്ടത്തിൽ ജയത്തോടെ എവേ വെല്ലുവിളി അതിജയിച്ചത്.
എവേ മത്സരത്തിലാണ് വലൻസിയക്ക് കാലിടറിയത്. ഡച്ച് ലീഗിലെ മുൻ നിരക്കാരായ എ.ഇസഡ്. അൽകമാ൪ 2-1ന് വലൻസിയയെ അട്ടിമറിച്ചു. വലൻസിയൻ ആക്രമണത്തെ പൂട്ടിയിട്ട് ആദ്യഭാഗം മുഴുവൻ കളി നിയന്ത്രിച്ച ഡച്ച് സംഘം ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് ആസ്ട്രേലിയൻ മിഡ്ഫീൽഡ൪ ബ്രെറ്റ് ഹോൾമാനിലൂടെ മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതി തുടങ്ങി 51ാം മിനിറ്റിൽ തന്നെ തു൪ക്കി താരം മെഹ്മദ് ടോപലിൻെറ ഗോളിലൂടെ വലൻസിയ തിരിച്ചടിച്ചെങ്കിലും 79ാം മിനിറ്റിൽ മാ൪ടിൻസ് നേടിയ ഗോളിലൂടെ ഡച്ച് ടീം വിജയമുറപ്പിച്ചു. ഇനി രണ്ടാം പാദത്തിലെ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മികച്ച ജയം നേടിയെങ്കിൽ മാത്രമേ വലൻസിയക്ക് സെമി ബ൪ത്ത് പ്രതീക്ഷയുള്ളൂ.
ജ൪മൻ ക്ളബായ ഹനോവറിനെ സ്വന്തം ഗ്രൗണ്ടിൽ 2-1ന് തോൽപിച്ചാണ് അത്ലറ്റികോ മഡ്രിഡ് ഒന്നാം പാദത്തിൽ മുൻതൂക്കം നേടിയത്. സൂപ്പ൪താരം റഡമേൽ ഫൽകോ ഗാ൪ഷ്യ ഒമ്പതാം മിനിറ്റിൽ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് യൂറോപ ലീഗ് സീസണിലെ ഏഴാം ഗോളും നേടി. യൂറോപ ലീഗയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററും ഫാൽകോയാണ്. എന്നാൽ, ആദ്യപകുതി അവസാനിക്കുംമുമ്പേ ഹനോവ൪ തിരിച്ചടിച്ചു. 38ാം മിനിറ്റിൽ മെയിം ദിയൂഫിൻെറ ഗോളിലൂടെയാണ് ജ൪മൻ ടീം സമനില നേടിയത്. അത്ലറ്റികോയുടെ വിജയമുറപ്പിച്ച് 89ാം മിനിറ്റിൽ എഡ്വേ൪ഡോ സാൽവിയോ രണ്ടാം ഗോൾ നേടി.
യുക്രെയ്ൻ ക്ളബായ മെറ്റലിസ്റ്റ് കാ൪ഖീവിനെതിരെ ഏകപക്ഷീയമായിരുന്നു പോ൪ചുഗലിൻെറ സ്പോ൪ടിങ് ക്ളബിൻെറ ജയം. സ്വന്തം ഗ്രൗണ്ടിൽ കളിച്ച സ്പോ൪ടിങ്ങിന് ആദ്യപകുതിയിൽ സ്കോ൪ ചെയ്യാനായില്ലെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടിച്ചു. 51ാം മിനിറ്റിൽ മരത് ഇസ്മായിലോവും, 64ാം മിനിറ്റിൽ എമിലിയാനോ ഇൻസുവയുമാണ് പോ൪ചുഗൽ ടീമിൻെറ സ്കോറ൪മാ൪. ഇഞ്ച്വറി ടൈമിൽ പെനാൽട്ടി കോ൪ണ൪ ലക്ഷ്യത്തിലെത്തിച്ച് ക്ളെയ്റ്റൻ സേവിയ൪ മെറ്റലിസ്റ്റിൻെറ ആശ്വാസ ഗോൾ സ്വന്തമാക്കി.
ഏപ്രിൽ അഞ്ചിനാണ് രണ്ടാം പാദ മത്സരങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.