ന്യൂദൽഹി: ഇന്ത്യൻ ഗുസ്തിക്കാരായ അമിത് കുമാറിനും യോഗേശ്വ൪ ദത്തിനും ലണ്ടൻ ഒളിമ്പിക്സ് ടിക്കറ്റ്. അതേസമയം, ബെയ്ജിങ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സുശീൽകുമാറിന് ഒളിമ്പിക് യോഗ്യത ഒരു ജയം അകലെ നഷ്ടമായി. കസാഖ്സ്താനിലെ അസ്റ്റാണയിൽ നടക്കുന്ന ഏഷ്യൻ യോഗ്യതാ ടൂ൪ണമെൻറിൽ മെഡൽചൂടിയാണ് അമിത്കുമാറും യോഗേശ്വറും ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി യോഗ്യത നേടിയത്. 55 കിലോ വിഭാഗത്തിൽ സ്വ൪ണം നേടിയാണ് അമിത് യോഗ്യത നേടിയതെങ്കിൽ 60 കിലോ വിഭാഗത്തിൽ വെള്ളി സ്വന്തമാക്കിയാണ് യോഗേശ്വ൪ ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിച്ചത്. 66 കിലോ വിഭാഗത്തിൽ മത്സരിച്ച സുശീൽ കുമാ൪ സെമി ഫൈനലിൽ പുറത്തായി. സെമിയിൽ തോറ്റെങ്കിലും വെങ്കലംനേടി സുശീൽ ആശ്വസിച്ചു.
ഏഷ്യൻ ക്വാളിഫയിങ് ടൂ൪ണമെൻറിൽ ഓരോ വിഭാഗത്തിലും ഫൈനലിൽ പ്രവേശിക്കുന്ന രണ്ട് പേ൪ക്കാണ് ഒളിമ്പിക് യോഗ്യത. മറ്റു ഇന്ത്യൻ താരങ്ങളായ ന൪സിങ് യാദവ് (74 കിലോ), പവൻ കുമാ൪ (84 കിലോ), മൗസം ഖത്രി (96 കിലോ) എന്നിവ൪ ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി. അസ്റ്റാണയിൽ യോഗ്യത നേടാനാവാതെ പോയവ൪ക്ക് ഏപ്രിൽ 27ന് ചൈനയിലും മേയ് നാലിന് ഫിൻലൻഡിലും നടക്കുന്ന യോഗ്യതാ ടൂ൪ണമെൻറുകളിലൂടെ ഒളിമ്പിക് പ്രവേശം ഉറപ്പിക്കാൻ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.