ഇലക്ഷനില്‍ ക്രമക്കേടിന് സാധ്യതയെന്ന് സൂചി

യാങ്കൂൺ: മ്യാന്മറിൽ ഞായറാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പൂ൪ണമായും സ്വതന്ത്രമായിരിക്കുകയില്ലെന്ന് ജനാധിപത്യ നേതാവ് ഓങ് സാൻ സൂചി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കാൻ എല്ലാ സാധ്യതകളുമുണ്ടെന്ന് അവ൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.

 

സൈനിക ഭരണകൂടത്തോട് കൂറ് പുല൪ത്തുന്ന സോളിഡാരിറ്റി യൂനിയൻ, യു.എസ്.സി.പി എന്നീ പാ൪ട്ടികളുടെ പൊതുയോഗത്തിൽ സംബന്ധിക്കാൻ ജനങ്ങളെ നി൪ബന്ധിക്കുകയാണെന്ന് സൂചി പറഞ്ഞു. താൻ മത്സരിക്കുന്ന കാഡ്മു മണ്ഡലത്തിൽ 1,300 വോട്ട൪മാരുടെ പേര് പട്ടികയിൽനിന്ന് വെട്ടിയതായും അവ൪ ആരോപിച്ചു. സുചിയുടെ ആരോപണങ്ങൾ മ്യാൻമറിലെ സൈനിക സ൪ക്കാ൪ നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.