വാഷിങ്ടൺ: ഭൂമിയുടെയും സൂര്യൻെറയും രാസഘടന ഒന്നാണെന്ന കാലങ്ങളായുള്ള ധാരണ ഇനി തിരുത്താം. രണ്ടിൻെറയും രാസഘടന വ്യത്യസ്തമെന്ന് ആസ്ട്രേലിയൻ സ൪വകലാശാലയിലെ ശാസ്ത്രജ്ഞ൪ കണ്ടെത്തി.
സൗരയൂഥത്തിലെ എല്ലാ ഗ്രഹ, ഉപഗ്രഹങ്ങളുടെയും ഘടന ഒന്നാണെന്ന നിഗമനത്തിലായിരുന്നു ശാസ്ത്രലോകം ഇതുവരെ. ഉൽക്കാശിലകളെ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെയും സൂര്യൻെറയും ഘടന കണക്കാക്കിയിരുന്നത്. ഈ നിരീക്ഷണങ്ങൾക്കൊടുവിൽ, ഉൽക്കാശിലകളുടെ സംയുക്തമടങ്ങിയതാണ് ഭൂമിയുടെ രാസഘടനയെന്ന് ശാസ്ത്രജ്ഞ൪ കണ്ടെത്തി.
പ്രഫ. ഇയാൻ കാംബെലിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 20 വ൪ഷത്തെ ഗവേഷണങ്ങൾക്കൊടുവിലാണ് കണ്ടെത്തൽ എന്ന് പ്രഫ. ഇയാൻ കാംബെൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.