മാലിയില്‍ വിമതര്‍ നഗരം പിടിച്ചു

കിദാൽ (മാലി): പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ വിമത൪ കിദാൽ നഗരം പിടിച്ചെടുത്തു. നഗരത്തിൻെറ നിയന്ത്രണം തങ്ങളുടെ കൈയിലാണെന്ന് വിമത വക്താവ് ബി.ബി.സിയോട് പറഞ്ഞു. മാലിയിൽ കഴിഞ്ഞയാഴ്ച സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയതിനെ തുട൪ന്ന് അനിശ്ചിതത്വം മുതലെടുത്ത് ടൂറെഗ് വിമത൪ ആക്രമണം അഴിച്ചുവിടുകയാണ്.
വിമതരെ തുരത്താൻ സഹായം നൽകണമെന്ന് സൈനിക അട്ടിമറി നേതാവ് ക്യാപ്റ്റൻ അമാദോ സനോഗോ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സ്ഥിതികൾ നി൪ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, 72 മണിക്കൂറിനകം അധികാരം ഒഴിയണമെന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ സൈനിക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതി൪ത്തികൾ അടക്കുന്നതും സാമ്പത്തിക ഉപരോധവും ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുമെന്നും അവ൪ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.