ഗലെ: ഇംഗ്ളണ്ട്-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് ദിനം കൂടി ശേഷിക്കെ ശ്രീലങ്കയുടെ സ്പിൻ കെണിയെ അതിജീവിച്ചാൽ ഇംഗ്ളണ്ടിൻെറ ടെസ്റ്റ് വിജയം എട്ട് വിക്കറ്റ് കൈയിലിരിക്കെ 229 റൺസകലെ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ് ഇംഗ്ളണ്ട്.
സ്കോ൪ ചുരുക്കത്തിൽ: ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 318, രണ്ടാം ഇന്നിങ്സ് 214. ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്സ് 193, രണ്ടാം ഇന്നിങ്സ് 111/2.
ഒന്നാം ഇന്നിങ്സിലെ 125 റൺസ് ലീഡുമായി അഞ്ചിന് 85 എന്ന നിലയിൽ ബുധനാഴ്ച രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ശ്രീലങ്കയെ മധ്യനിരയിൽ പിടിച്ചു നിന്ന പ്രസന്ന ജയവ൪ധനെയും (61 നോട്ടൗട്ട്) ദിനേഷ് ചണ്ഡിമലും (31) ചേ൪ന്നാണ് തക൪ച്ചയിൽ നിന്നും കരകയറ്റിയത്. പുറത്താവാതെ നിന്ന ജയവ൪ധനെക്ക് ശക്തമായ പിന്തുണ നൽകുന്നതായിരുന്നു വാലറ്റത്ത് വെലഗദേരയും (13), ലക്മലും (13) കാഴ്ചവെച്ച ബാറ്റിങ് പ്രകടനം. ആറ് വിക്കറ്റ് വീഴ്ത്തിയ ഗ്രെയിം സ്വാനാണ് ഇക്കുറി ലങ്കയുടെ നടുവൊടിച്ചത്. മോണ്ടി പനേസ൪ രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ 339 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ടിൻെറ ഓപണ൪മാരായ ആൻഡ്ര്യൂ സ്ട്രോസും (27), അലസ്റ്റയ൪ കുക്കും (14) രംഗനാ ഹെറാത്തിൻെറ പന്തുകളിൽ പുറത്തായി. എന്നാൽ, മൂന്നാം വിക്കറ്റിൽ പുറത്താവാതെ ക്രീസിൽ ഉറച്ചുനിൽക്കുന്ന ജൊനാഥൻ ട്രോട്ടും (40) കെവിൻ പീറ്റേഴ്സനും (29) നടത്തിയ ചെറുത്തു നിൽപിലൂടെ ഇംഗ്ളണ്ട് തിരിച്ചടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.